Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lashkar E- Taiba

ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പി​ടി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പ​ദ്ധ​തി​യി​ട്ടി​രു​ന്ന ല​ഷ്‌​ക​ർ-​ഇ-​തൊ​യ്ബ ഭീ​ക​ര​ൻ ഡ​ൽ​ഹി അ​തി​ർ​ത്തി​യി​ൽ പ​ടി​യി​ലാ​യി. ജ​മ്മു കാ​ശ്മീ​രി​ലെ കം​ഗ​ൻ ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഷ​ബീ​ർ അ​ഹ​മ്മ​ദ് ലോ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ്യ​ൽ സെ​ല്ലും കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ബം​ഗ്ലാ​ദേ​ശ് കേ​ന്ദ്രീ​ക​രി​ച്ച് ഇ​ന്ത്യാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പാ​ക് ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്‌​ഐ​യു​ടെ നേ​രി​ട്ടു​ള്ള നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. പാ​കി​സ്ഥാ​ന്‍റെ പ​ങ്ക് മ​റ​ച്ചു​വ​യ്ക്കാ​ൻ ബം​ഗ്ലാ​ദേ​ശി പൗ​ര​ന്മാ​രെ​യും ഇ​ന്ത്യ​യി​ൽ അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന​വ​രെ​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

മു​സാ​ഫ​റാ​ബാ​ദി​ലെ ഭീ​ക​ര​വാ​ദ ക്യാ​മ്പു​ക​ളി​ൽ നി​ന്ന് ഉ​ന്ന​ത പ​രി​ശീ​ല​നം ല​ഭി​ച്ച ഭീ​ക​ര​നാ​ണ് ഷ​ബീ​ർ. ല​ഷ്‌​ക​ർ ത​ല​വ​ൻ​മാ​രാ​യ ഹാ​ഫി​സ് സ​യീ​ദ്, സാ​ക്കി ഉ​ർ​റ​ഹ്മാ​ൻ ല​ഖ്വി എ​ന്നി​വ​രു​മാ​യി ഇ​യാ​ൾ​ക്ക് ഏ​റെ നാ​ള​ത്തെ ബ​ന്ധ​മു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.

2007ൽ ​എ​കെ-47 തോ​ക്കു​ക​ളും ഗ്ര​നേ​ഡു​ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ആ​ദ്യ​മാ​യി അ​റ​സ്റ്റി​ലാ​യ​ത്. 2018 വ​രെ തി​ഹാ​ർ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞ ശേ​ഷം പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ബം​ഗ്ലാ​ദേ​ശി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ല​ഷ്‌​ക​ർ ശൃം​ഖ​ല​ക​ൾ പു​ന​ർ​നി​ർ​മി​ക്കു​ക​യും ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​ൽ​ഹി​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ല​ഷ്‌​ക​ർ ബ​ന്ധ​മു​ള്ള മോ​ഡ്യു​ളു​ക​ളെ സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഷ​ബീ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് റി​ക്രൂ​ട്ട്‌​മെ​ന്‍റെ ചാ​ന​ലു​ക​ൾ, ഫ​ണ്ടിം​ഗ് ന​ട​ന്ന വ​ഴി​ക​ൾ, ഇ​ന്ത്യ​യി​ലെ മ​റ്റ് ല​ക്ഷ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​യി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Latest News

Corehub Up